വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ചിന്ത (കവിത)- കെ.കെ. രതീഷ്‌


പൊട്ടിയഴിഞ്ഞീടും ചങ്ങലക്കൂട്ടങ്ങള്‍

കട്ടിലുപേറും വ്രണമേറ്റഗന്ധവും

ഈച്ചകള്‍ളാര്‍ക്കും ദീനമാംകണ്ണുകള്‍
 

ഈര്‍പ്പമടങ്ങാത്ത ചോരത്തടിപ്പുകള്‍
 

ബോധമബോധമായ് ബാധകയറ്റുമ്പോള്‍
 

താളംകൊടുക്കുകയാണെന്‍റെ കാലുകള്‍
 

കൂടെക്കുരുങ്ങി കലമ്പലായ് കേഴുന്ന
 

കാരാഗ്രഹത്തിലെ ചങ്ങലക്കണ്ണികള്‍
 

രോഗമണം പേറിയെത്തും വെളിച്ചവും 

കുത്തിയിറക്കും മരുന്നും കരങ്ങളും
 

ആവിശ്യമില്ലാതെയെത്തുന്നരാത്രിയും

കൃത്രിമം പേറിക്കഴിയുന്ന നിദ്രയും
 

യാത്രപറയും സ്വപ്നവും ചിന്തയും 

മാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം
 

ജാതകമേല്‍പിച്ച ഭാരമാവാമിത്
 

ജോതിമറക്കുന്ന ഭാഷയാവാമിത്
 

വീര്‍ത്തുകയറുകയാണീപുഴുക്കളും
 

വര്‍ദ്ധക്യമേറും ഞരമ്പും നഖങ്ങളും

10 comments:

  1. കൊള്ളാം കവിത
    ആശംസകള്‍

    ReplyDelete
  2. യാത്രപറയും സ്വപ്നവും ചിന്തയും

    മാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം

    nalla varikal.

    ReplyDelete
  3. ആത്മരോദനം നിറഞ്ഞു നില്‍ക്കുന്നത് പോലെ . നല്ല വരികള്‍ക്ക് ആശംസകള്‍..!

    ReplyDelete
  4. വരികളിലൂടെ വായനക്കാരനിലേക്ക് പടരുന്ന അസ്വസ്ഥത.....എഴുത്തിനു ആശംസകള്‍.

    ReplyDelete
  5. സഹകരണത്തിന് വഴക്കുപക്ഷിക്ക് നന്ദി അറിയിക്കട്ടെ.

    ReplyDelete
  6. ആശംസൾ

    ReplyDelete
  7. പ്രിയ Author,
    വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ ..!

    ReplyDelete

Search This Blog